16 December, 2025 09:41:21 AM
നിലമേലിൽ ശബരിമല തീർഥാടകരുടെ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു; രണ്ട് മരണം

കൊല്ലം: നിലമേലിൽ വാഹനാപകടത്തിൽ രണ്ട് മരണം. അയ്യപ്പന്മാർ സഞ്ചരിച്ചിരുന്ന കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചാണ് അപകടം. കാറിൽ ഉണ്ടായിരുന്ന ശബരിമല തീർഥാടകരാണ് മരിച്ചത്. തിരുവനന്തപുരം പൂജപ്പുര പുന്നക്കാമുകൾ സ്വാദേശികളായ ബിച്ചു ചന്ദ്രൻ,(38) സതീഷ് (45), എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന ഏഴു വയസ്സുള്ള കുട്ടിയുടെ നില അതീവ ഗുരുതരമാണ്. ശബരിമല സന്ദർശനം കഴിഞ്ഞ് തിരികെ പോകവെയായിരുന്നു അപകടം. ഇവരുടെ കൂടെയുണ്ടായിരുന്ന കുട്ടിയെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.




