30 August, 2025 12:02:47 PM
ഇടുക്കിയില്‍ പതിനാലുകാരി വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

വണ്ടിപ്പെരിയാര്‍: പതിനാലുവയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചൂരക്കുളം പുതുവയലില്‍ ആളൂര്‍ ഭവനില്‍ രാജേഷിന്റെ മകള്‍ റോഷ്‌നിയാണ് മരിച്ചത്. തൊഴിലുറപ്പ് ജോലിക്ക് പോയ അമ്മ ഇന്നലെ ഉച്ചക്ക് വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വണ്ടിപ്പെരിയാര്‍ പൊലീസിന്റെ മേല്‍നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. കുമളി വെള്ളാരംകുന്ന് സെയ്ന്റ് മേരീസ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് റോഷ്‌നി. അമ്മ: രാജി, സഹോദരി രേഷ്മ(വിദ്യാര്‍ത്ഥി).