05 October, 2026 03:45:32 PM


കുമളിയില്‍ വനംവകുപ്പ് പരിപാടിയുടെ പന്തല്‍ തകര്‍ന്നു വീണു; രണ്ട് പൊലീസുകാര്‍ക്ക് പരിക്ക്



ഇടുക്കി: കുമളിയില്‍ വനംമന്ത്രി പങ്കെടുത്ത പരിപാടിയുടെ പന്തല്‍ തകര്‍ന്നുവീണ് അപകടം. വന്യജീവി വാരാഘോഷ പരിപാടി നടന്ന പന്തലാണ് തകര്‍ന്ന് വീണത്. രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. വനം മന്ത്രി ഷിബു ബേബി ജോൺ പരിപാടിയിൽ പങ്കെടുത്ത് മടങ്ങി അൽപസമയത്തിനകമാണ് പന്തൽ തകർന്നുവീണത്. വലിയ അപകടം തലനാരിഴയ്ക്കാണ് ഒഴിവായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 307