05 October, 2026 09:45:21 AM


കളമശേരിയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ വിളിച്ചു വരുത്തി കൂട്ടബലാത്സംഗം ചെയ്തു



കൊച്ചി: സ്പായിൽ മാനേജർ തസ്തിക വാഗ്ദാനം ചെയ്ത് യുവതിയെ കൊച്ചിയിലെത്തിച്ച് ലഹരി നൽകി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ ശ്രീരാഗ്, ജിത്തു എന്നീ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. കളമശ്ശേരിയിലെ ഒരു ലോഡ്ജിൽ വച്ചാണ് ക്രൂരകൃത്യം അരങ്ങേറിയത്. സ്പായിലെ തൊഴിൽ സാധ്യത സംബന്ധിച്ച് സംസാരിക്കുന്നതിനായി യുവതിയെ ഇന്റർവ്യൂവിന് വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് പ്രതികൾ ലഹരി നൽകി ബോധരഹിതയാക്കിയ ശേഷം പീഡനം നടത്തുമ്പോൾ ദൃശ്യങ്ങൾ ഒപ്പിയെടുത്തു. ഈ ദൃശ്യങ്ങൾ കാണിച്ച് യുവതിയെ പിന്നീട് ഭീഷണിപ്പെടുത്താനും ശ്രമം നടന്നു. നിലവിൽ കളമശ്ശേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അതിജീവിത നൽകിയ പരാതിയുടെ അടിസ്ഥാന ത്തിലാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. കേസിൽ മറ്റൊരു യുവതിക്ക് കൂടി പങ്കുള്ളതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. സ്പായു​ടെ മറവിൽ അനധികൃത ലൈംഗിക പ്രവർത്തനങ്ങൾ നടത്തുന്ന സംഘങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടോയെന്നാണ് പൊലീസിന്റെ പ്രധാന അന്വേഷണ പരിധിയിലുള്ളത്. ഒളിവിൽ കഴിയുന്ന മറ്റ് പ്രതികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 950