13 October, 2026 12:45:41 PM
ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് പൂര്‍ണ്ണമായി തകര്‍ന്നു

ഇടുക്കി: ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് പൂര്‍ണ്ണമായും തകര്‍ന്നു. കല്ലുംതൊട്ടിയില്‍ മേരി സെബാസ്റ്റ്യന്റെ വീടാണ് ഇന്നലെ വൈകിട്ട് ഏഴുമണിയോടെയുണ്ടായ വന്‍ സ്‌ഫോടനത്തില്‍ വാസയോഗ്യമല്ലാത്ത വിധം തകര്‍ന്നത്. സംഭവസമയത്ത് മേരി സെബാസ്റ്റ്യന്‍ മകളുടെ വിട്ടിലായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കുറച്ചു ദിവസങ്ങളായി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇവര്‍ മകളുടെ വീട്ടില്‍ താമസിച്ച് വരികയായിരുന്നു. ഭര്‍ത്താവ് മരണപ്പെട്ട മേരിക്ക് രണ്ട് പെണ്‍മക്കളാണുളളത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടിച്ചതാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്നത് സംബന്ധിച്ച് വ്യക്തത വരാനുണ്ട്. സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തും.


