06 October, 2026 06:24:32 PM
കനത്ത മഴ: പെരുമ്പാവൂരില്‍ സ്‌കൂള്‍ ഓഡിറ്റോറിയം തകര്‍ന്നുവീണു

എറണാകുളം: കനത്ത മഴയിൽ പെരുമ്പാവൂരില്‍ സ്‌കൂള്‍ ഓഡിറ്റോറിയം തകര്‍ന്നുവീണു. പെരുമ്പാവൂർ ഓടക്കാലിയിൽ ജിവിഎച്ച്എസ്എസ് സ്കൂൾ ഓഡിറ്റോറിയമാണ് തകർന്ന് വീണത്. സ്‌കൂള്‍ കെട്ടിടത്തോട് ചേര്‍ന്നാണ് ഓഡിറ്റോറിയമാണ് തകർന്ന് വീണത്. വൈകീട്ട് നാലരയോടെയാണ് സംഭവം. സ്കൂൾ വിട്ട് കുട്ടികൾ പോയതിനാൽ വൻ ദുരന്തം ഒഴിവായി.


