03 July, 2025 11:12:27 AM
കണ്ണൂരിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; മൂന്നു പേർക്ക് പരിക്ക്

കണ്ണൂർ: കണ്ണൂർ മാലൂരിൽ വാഹനാപകടത്തിൽ മൂന്നു പേർക്ക് പരിക്ക്. കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും കർണാടക രജിസ്ട്രേഷനുള്ള കാറുമാണ് കൂട്ടിയിടിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ല.