10 November, 2026 05:47:45 PM


കല്‍പ്പറ്റയില്‍ നിര്‍മാണത്തിലിരുന്ന മതിലിടിഞ്ഞു; മണ്ണിനടിയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി



കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ നിര്‍മാണത്തിലിരുന്ന മതില്‍ ഇടിഞ്ഞുവീണ് അപകടം. മണ്ണിനടിയില്‍ കുടുങ്ങിയ രണ്ട് തൊഴിലാളികളെയും ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പുറത്തെടുത്തു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ കല്‍പ്പറ്റ എസ്.പി ഓഫീസിന് സമീപമായിരുന്നു സംഭവം. അവിടെ സുരക്ഷാ മതിലിന്റെ നിര്‍മാണ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് മതില്‍ ഇടിഞ്ഞുവീണ് മണ്ണിനടിയില്‍ കുടുങ്ങിയത്. അപകടം നടന്നയുടന്‍ തന്നെ ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നടത്തിയ തെരച്ചിലിനൊടുവില്‍ രണ്ടുപേരെയും സുരക്ഷിതമായി പുറത്തെടുക്കുകയുമായിരുന്നു. പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 296