02 November, 2026 07:01:43 AM


മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം അമർനാഥ് വാഹനാപകടത്തില്‍ മരിച്ചു



കണ്ണൂർ: മുൻ കേരള രഞ്ജി താരം വാഹനാപകടത്തിൽ മരിച്ചു. കണ്ണൂർ എടച്ചൊവ്വ സ്വദേശി എൻഎം അമർനാഥാണ് (78) മരിച്ചത്. കണ്ണൂർ നഗരത്തിലെ തെക്കി ബസാറിൽ മക്കാനിയിൽ ഞായർ വൈകീട്ട് 5.30 ന് നടന്ന വാഹനാപകടത്തിലാണ് മരിച്ചത്. അമർനാഥ് ഓടിച്ചിരുന്ന ഇരുചക്ര വാഹനത്തിനു പിന്നിൽ കാർ ഇടിക്കുകയായിരുന്നു. നിലത്തുവീണ അമർനാഥിന് മുകളിലൂടെ ടാങ്കർ ലോറി കയറിയിറങ്ങുകയായിരുന്നു. മുൻ ദേശീയ ബാഡ്മിന്റൺ താരവും പരിശീലകനുമായ ദീപക് അമർനാഥ് മകനാണ്. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 109