18 November, 2026 10:21:11 AM


കാസർ​ഗോഡ് മെഡിക്കൽ കോളേജിലെ ഒ.പി സേവനങ്ങൾ താൽക്കാലികമായി നിർത്തി



കാസർ​ഗോഡ്: ആരോഗ്യമന്ത്രി സന്ദർശനം നടത്തി മടങ്ങി ദിവസങ്ങൾക്കുള്ളിൽ കാസർ​ഗോഡ് ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഒ.പി. സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. ഉക്കിനടുക്കയിലെ അക്കാദമിക് ബ്ലോക്കിൽ പ്രവർത്തിച്ചുവന്നിരുന്ന മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഒ.പി. വിഭാഗമാണ് താൽക്കാലികമായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയത്. ഇത് സംബന്ധിച്ച് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഔദ്യോഗിക നോട്ടീസ് പുറത്തിറക്കി. എം.ബി.ബി.എസ്. രണ്ടാം വർഷ ബാച്ചിലെ വിദ്യാർത്ഥികളുടെ ക്ലിനിക്കൽ പോസ്റ്റിംഗ് പഠനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളുടെ ഭാഗമായാണ് ഒ.പി. സേവനങ്ങൾ താൽക്കാലികമായി ജനറൽ ആശുപത്രിയിലേക്ക് മാറ്റുന്നതെന്നാണ് പ്രിൻസിപ്പലിന്റെ വിശദീകരണം. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 910