23 October, 2026 12:49:55 PM
തലശ്ശേരി-മാഹി ബൈപാസിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

മാഹി: ദേശീയപാത തലശ്ശേരി–മാഹി ബൈപാസ് റോഡിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ ദാരുണമായി മരിച്ചു. കോടിയേരി കൃഷ്ണ നിവാസിൽ മനോജ് കുമാർ (59) ആണ് അപകടത്തിൽ മരണപ്പെട്ടത്. ഈസ്റ്റ് പള്ളൂർ സർവീസ് റോഡിൽ ജിയോ പെട്രോൾ പമ്പിന് സമീപം ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. മനോജ് കുമാർ സഞ്ചരിച്ച സ്കൂട്ടറിൽ ലോറി ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് പ്രദേശത്ത് പരിശോധനയും തുടർനടപടികളും പുരോഗമിക്കുകയാണ്.


