30 October, 2026 07:25:04 PM
കല്‍പ്പറ്റയില്‍ ഒന്നരവയസുകാരന്‍ കുളത്തില്‍ വീണ് മരിച്ചു

കല്‍പ്പറ്റ: തേനേരിയില്‍ ഒന്നരവയസുകാരന്‍ കുളത്തില്‍ വീണ് മരിച്ചു. വാര്യാട് കുന്നിലെ മഹേഷ് അഞ്ജലി ദമ്പതികളുടെ മകന്‍ മഹിഷ്ണവ് ആണ് മരിച്ചത്. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വീടിന് സമീപത്തെ കുളത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ കൈനാട്ടിയിലെ ഗവ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


