06 November, 2026 10:14:26 PM
ലക്കിടിയിൽ എംഡിഎംഎ കേസിൽ ഡോക്ടർ അറസ്റ്റിൽ

വയനാട്: വയനാട് ലക്കിടിയിൽ എംഡിഎംഎ കേസിൽ ഡോക്ടർ പിടിയിൽ. മലപ്പുറം മൊറയൂർ സ്വദേശിയായ കെ.മുഹമ്മദ് ഫാബിൻ ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 8.520 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കോഴിക്കോട്ടെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ കാഷ്വാലിറ്റി സർജനായി ജോലി ചെയ്തു വരികയായിരുന്നു ഡോക്ടർ മുഹമ്മദ് ഫാബിൻ. ലക്കിടിയിൽ വെച്ച് ലഹരിവിരുദ്ധ സ്ക്വാഡും പൊലീസും നടത്തിയ പരിശോധനയ്ക്കിടെയാണ് രാസലഹരിയുമായി പിടിയിലായത്.


