05 November, 2026 11:28:41 AM


കണ്ണൂരില്‍ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം



കണ്ണൂര്‍: കണ്ണൂര്‍ - കൂത്തുപറമ്പ് റോഡിലെ ആഡൂര്‍ പാലത്തിനടുത്ത് സ്വകാര്യ ബമ്പ് പുറകില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ ദാരുണമായി മരിച്ചു മുണ്ടയോട് വയപുരയില്‍ ശ്രേയസില്‍ പി സരസനാണ് (54) മരിച്ചത്. ഇന്ന് രാവിലെ 7.10 ന് കൂത്തുപറമ്പില്‍ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന നബീല്‍ ബസ് മുന്‍പിലുണ്ടായ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു റോഡിലേക്ക് തെറിച്ചു വീണു മരണമടയുകയായിരുന്നു. 

ബസിന്റെ ഡ്രൈവര്‍ സീറ്റിന്റെ മുന്‍ഭാഗമാണ് സ്‌കൂട്ടറില്‍ ഇടിച്ചത് എടക്കാട് പൊലിസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. സി.പി എം സംസ്ഥാന കമ്മിറ്റി അംഗം പി. ശശിയുടെ സഹോദരനാണ് സരസന്‍. കണ്ണൂര്‍ പിള്ളയാര്‍ കോവിലിലെ ജീവനക്കാരനാണ് രാവിലെ ജോലിക്ക് പോകവേയാണ് അപകടം. സ്വകാര്യബസിന്റെ അമിത വേഗതയാണ് അപകട കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഭാര്യ: അനിഷ, മകള്‍: നന്ദന ( വിദ്യാര്‍ത്ഥിനി). 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 304