03 November, 2026 07:53:18 PM
വിവാഹത്തിന് ദിവസങ്ങൾ മാത്രം; കണ്ണൂരിൽ 23 കാരി കുഴഞ്ഞുവീണ് മരിച്ചു

ശ്രീകണ്ഠപുരം: കണ്ണൂരിൽ വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ യുവതി കുഴഞ്ഞുവീണ് മരിച്ചു. ശ്രീകണ്ഠപുരം സ്വദേശിയായ ഫാത്തിമത്ത് റാന (23)ആണ് മരിച്ചത്. ഞായറാഴ്ചയാണ് വിവാഹം നിശ്ചയിച്ചിരുന്നത്. കുഴഞ്ഞ് വീണതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല. സി.പി. പോക്കറിൻ്റെ കെ.വി. റമീസയുടെയും മകളാണ്.


