22 October, 2026 04:38:01 PM


പഴയങ്ങാടിയിൽ പ്രഭാതസവാരിക്കിടെ വാഹനമിടിച്ച് വീട്ടമ്മ മരിച്ചു



പഴയങ്ങാടി: പ്രഭാതസവാരിക്കിടെ വാഹനമിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം. കണ്ണൂർ അടുത്തിലയിലെ പൂക്കോട്ടി കരിയിൽ സുലോചന (65)യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 5:45നും 6 മണിക്കും ഇടയിലായിരുന്നു സംഭവം. റോഡരികിലൂടെ പ്രഭാത സവാരി നടത്തുകയായിരുന്ന സുലോചനയെ കെഎസ്ടിപി റോഡിൽ അടുത്തിലയിലെ മാടായി റസിഡൻസിക്ക് സമീപത്ത് വച്ചാണ് വാഹനം ഇടിച്ച് തെറിപ്പിച്ചത്. ഇടിച്ച വാഹനം നിർത്താതെ പോകുകയായിരുന്നു. പത്രവിതരണത്തിനായി പോകുന്നയാളാണ് വഴിയരികിൽ വാഹനമിടിച്ച നിലയിൽ സുലോചനയെ കണ്ടെത്തിയത്. അപകട ശേഷം നിർത്താതെ പോയ വാഹനത്തിനായി പഴയങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 930