21 June, 2025 10:15:35 AM
തോട്ടപ്പള്ളിയിൽ വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളിയെ കാണാതായി

ആലപ്പുഴ: ആലപ്പുഴ തോട്ടപ്പള്ളിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. പല്ലന സ്വദേശി സുദേവനെയാണ് കാണാതായത്. പ്രദേശത്ത് തിരച്ചിൽ നടക്കുകയാണ്. അപകടത്തിൽപ്പെട്ട അഞ്ച് പേരെ രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെയാണ് അപകടം. മത്സ്യബന്ധനത്തിനിടെ ശക്തമായ തിരമാലയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. പമ്പാ ഗണപതി എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. രണ്ട് പേർ നീന്തി രക്ഷപ്പെടുകയായിരുന്നു. കോസ്റ്റൽ പൊലീസിന്റെ നേതൃത്വത്തിൽ മറ്റ് മൂന്ന് പേരെ രക്ഷപ്പെടുത്തി. കാണാതായ സുദേവന് വേണ്ടി തിരച്ചിൽ തുടരുകയാണ്.