19 June, 2025 03:01:38 PM
സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ടയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കറ്റോട് സ്വദേശി ജെറോ എബ്രഹാം എന്ന 17കാരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇരവിപേരൂർ പാടശേഖരത്താണ് ജെറോ എബ്രഹാം ഒഴുക്കിൽപ്പെട്ടത്. സുഹൃത്തിനൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ സുഹൃത്ത് ഒഴുക്കിൽപ്പെടുകയും സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ജെറോ ഒഴുക്കിൽപ്പെടുകയുമായിരുന്നു. തിരുമൂലപുരം ബാലികാമഠം സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് മരിച്ച ജെറോ.