10 June, 2025 03:53:53 PM
മദ്യപിച്ച് വാഹനമോടിച്ച യുവാവിൽ നിന്ന് 14,000 രൂപ കൈക്കൂലി വാങ്ങി; കണ്ണൂരിൽ എഎസ്ഐക്ക് സസ്പെൻഷൻ

കണ്ണൂർ: മദ്യപിച്ച് വാഹനമോടിച്ചയാളെ ഒഴിവാക്കി കേസ് മറ്റൊരാളുടെ തലയിലാക്കാൻ കൈക്കൂലി വാങ്ങിയ എഎസ്ഐയ്ക്ക് സസ്പെൻഷൻ. കണ്ണൂർ പയ്യാവൂർ സ്റ്റേഷനിലെ എഎസ്ഐ ഇബ്രാഹിം സീരകത്തിനെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.കേസ് ഏറ്റെടുക്കുന്നയാൾക്ക് നൽകാനും കോടതി ചിലവുകൾക്കുമെന്നും പറഞ്ഞ് 1,4000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്.
കഴിഞ്ഞമാസം 13ന് മദ്യപിച്ച് വാഹനമോടിച്ചെന്ന് കണ്ടെത്തിയ കോട്ടയം സ്വദേശിയെ സ്റ്റേഷനിൽ ഹാജരാക്കാതെ എഎസ്ഐ ഫോൺ നമ്പർ വാങ്ങി പറഞ്ഞു വിടുകയും കേസ് മറ്റൊരാളുടെ തലയിലാക്കി കേസിൽ നിന്ന് ഒഴിവാക്കിത്തരാമെന്നു പറഞ്ഞ് പണം ആവശ്യപ്പെട്ട് പിറ്റേ ദിവസം സമീപിക്കുകയായിരുന്നു.
നാർക്കോട്ടിക് സെൽ ഡിവൈഎസ്പി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ എഎസ്ഐ പണം ഗൂഗിൾ പേ വഴി കൈപ്പറ്റിയെന്നു കണ്ടെത്തികയും വകുപ്പുതല നടപടി സ്വീകരിക്കുകയുമായിരുന്നു. കൂടുതൽ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി