03 June, 2025 09:29:58 AM


ആലപ്പുഴയില്‍ 13 ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ



ആലപ്പുഴ: വിൽപനയ്ക്കെത്തിച്ച പതിമൂന്ന് ​ഗ്രം എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ. ആലപ്പുഴ ന​ഗരസഭ സ്റ്റേഡിയം വാർഡിൽ മഠത്തിൽ പറമ്പിൽ കെ സിയ(40) ഭാര്യ ഇരിങ്ങാലക്കുട വലിയ പറമ്പിൽ വീട്ടിൽ സഞ്ചുമോൾ(39) എന്നിവരാണ് അറസ്റ്റിലായത്.

ഓപ്പറേഷൻ ഡി ​ഹണ്ടിൻ്റെ ഭാ​ഗമായി റെയിൽവേ സ്റ്റേഷനും കെഎസ്ആ‌ർടിസി ബസ് സ്റ്റാൻഡും കേന്ദ്രീകരിച്ചുള്ള പൊലീസ് പരിശോധനയിലാണ് വൈഎംസിഎ ടൂറിസ്റ്റ് ബസ് സ്റ്റേപ്പിനു സമീപത്ത് വെച്ച് ഇവർ പിടിയിലായത്.സിയ കുറച്ചു കാലമായി ലഹരിവസ്തുക്കളുടെ ഇടപാടുകൾ നടത്തുന്നയാളാണ്. ലഹരിക്കേസുകളും ഒട്ടേറെ അടിപിടിക്കേസുകളും ഇയാൾക്കെതിരെയുണ്ട്.

വിൽപനയ്ക്കായി ലഹരി വസ്തുക്കൾ കൊണ്ടുവരുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. നർകോട്ടിക് സെൽ ഡിവൈഎസ്പി ബി പങ്കജാക്ഷൻ്റെ നേത്യത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K