29 May, 2025 06:52:17 PM


കുമളിയിൽ നിർത്തിയിട്ട ലോറിക്കു മുകളിൽ മരംവീണ് അപകടം; ഒരാൾ മരിച്ചു, ഒരാൾക്ക് പരിക്ക്



ഇടുക്കി: കുമളിയിൽ നിർത്തിയിട്ടിരുന്ന ലോറിക്കും ബസിനും മുകളിലേക്ക് മരം ഒടിഞ്ഞു വീണ് ഒരാൾ മരിച്ചു . ചങ്ങനാശേരി സ്വദേശി ശ്രീജിത്ത് മനോജാണ് മരിച്ചത്. അതിർത്തിയിലെ തമിഴ് നാട് ബസ് സ്റ്റാൻഡിൽ ആണ് സംഭവം. ലോറിക്കുള്ളിൽ കുടുങ്ങി കിടന്ന ശ്രീജിത്തിനെ ഫയർഫോഴ്സ് സംഘം എത്തി മരം മുറിച്ചു മാറ്റിയ ശേഷം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ലോറിയിലുണ്ടായിരുന്ന മറ്റൊരാൾക്കു കൂടി അപകടത്തിൽ പരുക്കേറ്റു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K