28 May, 2025 05:59:04 PM


മട്ടന്നൂരിൽ ദമ്പതികൾ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ



കണ്ണൂര്‍: മട്ടന്നൂരില്‍ ദമ്പതികൾ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഗോകുലം വീട്ടില്‍ ബാബു, ഭാര്യ സജിത എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ ദിവസം ദമ്പതികള്‍ മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളു. മൃതദേഹങ്ങൾ വീട്ടിലെ രണ്ട് മുറികളിൽ നിന്നാണ് കണ്ടെത്തിയത്.

ഉച്ചയായിട്ടും വീടിന് പുറത്തേക്ക് ആരെയും കാണാതായതോടെ അയല്‍ക്കാര്‍ ദമ്പതികളുടെ മകനെ വിളിച്ചറിയുക്കുകയായിരുന്നു. പിന്നാലെ ഭാര്യയുടെവീട്ടില്‍ പോയ മകന്‍ തിരികെ എത്തി വാതില്‍ മുട്ടി. തുറക്കാതെ വന്നപ്പോള്‍ വീടിൻ്റെ മറ്റൊരു താക്കോല്‍ ഉപയോഗിച്ച് വീട് തുറന്ന് കയറുകയായിരുന്നു. ബാബുവിനെ കിടപ്പ് മുറിയിലും സജിതയെ ഹാളിലെ ഫാനിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സജിത തൂങ്ങി മരിക്കാനായി കയറിയ കസേരയും മറ്റും താഴെ കാണാനില്ലായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K