26 May, 2025 05:19:12 PM


ആലപ്പുഴ ബീച്ചിൽ തട്ടുകട മറിഞ്ഞുണ്ടായ അപകടത്തിൽ പെൺകുട്ടിക്ക് ദാരുണാന്ത്യം



അതിശക്തമായ കാറ്റിലും മഴയിലും തട്ടുകട ദേഹത്തേക്ക് മറിഞ്ഞുവീണ് 18കാരിക്ക് ദാരുണാന്ത്യം. ആലപ്പുഴ ബീച്ചിലാണ് ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്. പള്ളാത്തുരുത്തി രതിഭവനില്‍ നിത്യ(18)യാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ബീച്ചിലെത്തിയതായിരുന്നു പെണ്‍കുട്ടി. മഴയില്‍നിന്ന് രക്ഷപ്പെടാനായാണ് നിത്യയും സുഹൃത്ത് ആദര്‍ശും അരികിലുള്ള ബജിക്കടയുടെ അടുത്ത് പോയിനിന്നത്. ശക്തമായ കാറ്റില്‍ ബജിക്കട മറിഞ്ഞ് നിത്യയുടെയും ആദര്‍ശിന്റെയും ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടനെ ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K