26 May, 2025 10:32:22 AM
മാനന്തവാടിയില്‍ കാണാതായ കുട്ടിയെയും അമ്മയെ വെട്ടിക്കൊന്ന പ്രതിയെയും കണ്ടെത്തി

തിരുനെല്ലി: മാനന്തവാടിയിൽ കാണാതായ കുട്ടിയെ കണ്ടെത്തി. അമ്മയെ വെട്ടിക്കൊന്ന പ്രതി ദിലീഷിനൊപ്പമാണ് ഒമ്പത് വയസുകാരിയായ കുട്ടിയെ കണ്ടെത്തിയത്. അടുത്ത തോട്ടത്തിൽ നിന്നാണ് ഇരുവരേയും കണ്ടെത്തിയത്. കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്നലെയായിരുന്നു വാകേരി സ്വദേശി പ്രവീണ ആൺ സുഹൃത്തായ ദിലീഷിന്‍റെ വെട്ടേറ്റ് മരിച്ചത്. ആക്രമണത്തിൽ പ്രവീണയുടെ മക്കൾക്കും വെട്ടേറ്റിരുന്നു.14 വയസുള്ള മൂത്ത കുട്ടിയുടെ കഴുത്തിനും ചെവിക്കുമാണ് വെട്ടേറ്റത്. ഈ കുട്ടി നിലവിൽ മാനന്തവാടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ പ്രവീണ ദിലീഷിനൊപ്പമായിരുന്നു താമസം. എന്നാൽ കൊലപാതക കാരണം വ്യക്തമല്ല.