26 May, 2025 09:10:50 AM
മൂവാറ്റുപുഴയാറിൽ ഒഴുക്കിൽപെട്ട് ഒരാളെ കാണാതായി

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ ഒഴുക്കിൽപെട്ട് ഒരാളെ കാണാതായി. മൂവാറ്റുപുഴയാറിന്റെ ഭാഗമായ വടക്കെകടവിൽ ആണ് ഒരാളെ ഒഴുക്കിൽ പെട്ട് കാണാതായത്. വള്ളിക്കട സ്വദേശി ജോബിനെ (42)ആണ് കാണാതായത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഇന്നലെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിരച്ചിൽ തുടരുന്നു.