25 May, 2025 07:32:01 PM


ഉത്തർപ്രദേശിൽ കനത്ത മഴ; സ്റ്റേഷന്‍റെ മേൽക്കൂര തകർന്ന്‌ സബ് ഇൻസ്പെക്ടർ മരിച്ചു



ലഖ്‌നൗ: കനത്ത മഴയും കൊടുങ്കാറ്റും. എ സി പി ഓഫിസിന്റെ മേൽക്കൂര തകർന്ന് സബ് ഇൻസ്പെക്ടർ മരിച്ചു. യുപി ഗാസിയാബാദിലാണ് അപകടം നടന്നത്. പൊലീസ് സബ് ഇൻസ്പെക്ടർ വീരേന്ദ്ര മിശ്ര( )യാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. സംഭവം നടക്കുമ്പോൾ സബ് ഇൻസ്പെക്ടർ ഉറങ്ങുകയായിരുന്നു. ശക്തമായ കാറ്റിലാണ് ഓഫീസ് മേൽക്കൂര തകർന്നുവീണത്.

എസിപി അങ്കുർ വിഹാർ ഓഫീസിലെ ക്ലാർക്കായിരുന്ന 58 കാരനായ സബ് ഇൻസ്പെക്ടർ വീരേന്ദ്ര മിശ്ര രാത്രിയിൽ ഓഫീസിൽ ഉറങ്ങുമ്പോൾ സീലിംഗിന്റെ ഒരു ഭാഗം തകർന്നുവീണ് മരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ച പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K