30 August, 2026 07:27:31 PM


ഛത്തീസ്ഗഡില്‍ നദിയില്‍ കാണാതായ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി



റായ്പൂര്‍: ഛത്തീസ്ഗഡിലെ മാനിപറ്റില്‍ നദിയില്‍ കാണാതായ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. മാവേലിക്കര പാറക്കുളങ്ങുര സ്വദേശി യദു കൃഷ്ണനാണ് മരിച്ചത്. 22 വയസ്സാണ്. ഇന്നലെ വൈകീട്ടാണ് അപകടം ഉണ്ടായതെന്നാണ് വിവരം. ബംഗളൂരുവില്‍ നഴ്‌സിങ് വിദ്യാര്‍ഥിയാണ് യദുകൃഷ്ണന്‍.

സുഹൃത്തിനെ കാണാനാണ് യദു ഛത്തീസ് ഗഡിലെത്തിയത്. വാടകയ്ക്ക് എടുത്ത ബൈക്കില്‍ സുഹൃത്തിനൊപ്പം സഞ്ചരിക്കവേയാണ് അപകടമുണ്ടായത്. നദിക്ക് കുറുകേയുള്ള പാലത്തില്‍ വെള്ളം കയറിയിരുന്നു. അതു വകവെയ്ക്കാതെ ബൈക്ക് ഓടിച്ച ഇരുവരും കുത്തൊഴുക്കില്‍പ്പെട്ട് നദിയിലേക്ക് വീഴുകയായിരുന്നു.

അപകടം കണ്ട നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ യദുവിന്റെ സുഹൃത്തിനെ രക്ഷപ്പെടുത്തി. എന്നാല്‍ യദുവിലെ കണ്ടെത്താനായില്ല. ഇന്നലെ മുഴുവനും തിരച്ചില്‍ നടത്തി. ഇന്നു വീണ്ടും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. അപകടവിവരം അറിഞ്ഞ് യദുവിന്റെ അച്ഛൻ അടക്കമുള്ള ബന്ധുക്കൾ റായ്പൂരിലേക്ക് പോയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 923