19 May, 2025 09:29:57 AM
ഹരിപ്പാട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; കാർ യാത്രാക്കാർക്ക് പരിക്ക്

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ ഹരിപ്പാട് കരുവാറ്റയിലാണ് അപകടം ഉണ്ടായത്. ഹരിപ്പാട് ഭാഗത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പുറപ്പെട്ട ബസ് ആണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ കാർ യാത്രക്കാരായ മൂന്ന് പേർക്ക് പരിക്ക് ഏറ്റിട്ടുണ്ട്.