15 May, 2025 08:47:57 AM


നെടുമ്പാശേരിയിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി; സിഐഎസ്എഫ് ഉദ്യോ​ഗസ്ഥർ പിടിയിൽ



നെടുമ്പാശേരി: എറണാകുളം നെടുമ്പാശേരിയില്‍ യുവാവ് കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍. ഐവിന്‍ ജിജോ എന്ന യുവാവാണ് മരിച്ചത്. സിഐഎസ്എഫ് ഉദ്യോ​ഗസ്ഥരായ മോഹൻ കുമാർ, വിനയ് എന്നിവരാണ് പിടിയിലായത്. മരിച്ച യുവാവും സിഐഎസ്എഫ് ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി.

നടന്നത് ക്രൂരകൊലപാതകമെന്ന് പൊലീസ് വ്യക്തമാക്കി. കാറിന് സമീപം സംസാരിച്ചുകൊണ്ടിരുന്ന തുറവൂര്‍ സ്വദേശി ഐവിന്‍ ജിജോയെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ വാഹനം ഇടിപ്പിക്കുകയായിരുന്നു. ബോണറ്റില്‍ വീണ ഐവിന്‍ നിലവിളിച്ചിട്ടും ഒരു കിലോമീറ്റര്‍ വലിച്ചുകൊണ്ടുപോയി. മരണം ഉറപ്പാക്കിയ ശേഷം പ്രതികള്‍ രക്ഷപ്പെട്ടുവെന്നും പൊലീസ് പറയുന്നു. എറണാകുളത്തുള്ള ഹോട്ടലിലെ ഷെഫായിരുന്നു ഐവിൻ. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K