13 May, 2025 10:48:32 AM
തെരുവ് നായ ആക്രമണം; ആലപ്പുഴയിൽ 12കാരി ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്

ആലപ്പുഴ: ചെറുതനയിൽ തെരുവുനായുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ഇന്നലെ രാത്രി 12 വയസ്സുകാരിക്കാണ് ആദ്യം നായയുടെ കടിയേറ്റത്. ഇന്ന് പുലർച്ചെ ആറുമണിയോടെ ജോലിക്ക് ആവശ്യങ്ങൾക്കായി ഇറങ്ങിയ അഞ്ചുപേർക്കും നായയുടെ കടിയേറ്റു. ആക്രമണത്തിനുശേഷം നായ ചത്തത് നാട്ടുകാരെ ഭീതിയിലാക്കിയിരിക്കുകയാണ്. പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്തെ വീട്ടിലെ ആടിനെയും നായ ആക്രമിച്ചിട്ടുണ്ട്.