12 May, 2025 11:02:39 AM
പന്തളത്ത് ടൂറിസ്റ്റ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം

പത്തനംതിട്ട: പന്തളം ജങ്ഷനില്‍ ടൂറിസ്റ്റ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു. ആളപായമില്ല. ഉടനെ സ്ഥലത്തെത്തിയ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഊട്ടിയില്‍ നിന്നും ആറ്റിങ്ങലിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസും സ്റ്റാന്‍ഡില്‍ നിന്ന് ഇറങ്ങി വന്ന ബസുമാണ് അപകടത്തില്‍ പെട്ടത്. ടൂറിസ്റ്റ് ബസില്‍ 49 പേര്‍ ഉണ്ടായിരുന്നു. ഇന്ന് രാവിലെ 7.30 ന് ആണ് അപകടം ഉണ്ടായത്.