05 May, 2025 01:13:39 PM
കൊച്ചിയിൽ യുവാക്കളെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് പണവും സ്വർണവും കവർന്ന സംഭവം; 3 പേർ പിടിയിൽ

കൊച്ചി: കൊച്ചിയിൽ യുവാക്കളെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് പണവും സ്വർണവും കവർന്ന സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ഇർഷാദ് ഇഖ്ബാൽ, ആദിക്, ഇർഫാൻ ഇത്യാസ് എന്നിവരാണ് പിടിയിലായത്. രണ്ടു പവന്റെ സ്വർണ മാലയും ഐഫോണും 6000 രൂപയുമാണ് ഇവർ തിരുവനന്തപുരം സ്വദേശികളിൽ നിന്നും കൊള്ളയടിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. എളമക്കര പൊലീസിന്റെ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.