04 May, 2025 01:13:54 PM


പരീക്ഷയ്ക്ക് 2 ദിവസം മാത്രം; എഞ്ചിനീയറിംഗ് വിദ്യാർഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി



ആലപ്പുഴ: എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഭരണിക്കാവ് വെട്ടിക്കോട് പാല വിളയിൽ അലൻ എ മാത്യൂ (20) ആണ് മരിച്ചത്. നൂറനാട് പാറ്റൂർ എഞ്ചിനിയറിംഗ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയാണ് അലൻ. ആറാം തിയ്യതി പരീക്ഷ ആരംഭിക്കാൻ ഇരിക്കേയാണ് മരണം. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K