26 November, 2026 09:29:05 AM
കോഴിക്കോട് കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്

കോഴിക്കോട് : നിയന്ത്രണംവിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്. രാമനാട്ടുകരയില്‍ നിന്ന് കോഴിക്കോട് നഗരത്തിലേക്ക് വരികയായിരുന്ന കാറാണ് ചെത്തുപാലം തോട്ടിലേക്ക് മറിഞ്ഞത്. വേങ്ങര സ്വദേശികളായ ഷറഫ് അലി, ടി പി റിയാസ്, ആഷിക് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല .


