04 November, 2026 04:59:52 PM
വഴിക്കടവില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: മലപ്പുറം വഴിക്കടവില്‍ വനം വകുപ്പ് ബീറ്റ് ഫോറസ്റ്റ് ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി. പുഞ്ചക്കൊല്ലി കാട്ടുനായ് വിഭാഗത്തിലെ വിജേഷാണ് മരിച്ചത്. 26 വയസ്സായിരുന്നു. ഇന്ന് ഉച്ചയോടെയാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വഴിക്കടവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


