31 October, 2026 01:31:44 PM


മലപ്പുറത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി, നിരവധി പേർക്ക് പരിക്ക്



പൊന്നാനി: പൊന്നാനിയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കെട്ടിടത്തിലേക്ക് ഇടിച്ച് കയറി അപകടം. ചങ്ങരംകുളം -ചെറവല്ലൂർ റോഡിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. അപകടത്തിൽ വിദ്യാർഥികൾ അടക്കം 15 പേർക്ക് പരിക്കേറ്റു. ഇവരെ ചങ്ങരംകുളം സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിപ്പിച്ചിട്ടുണ്ട്. അതേസമയം, ആരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം. കുന്നംകുളത്ത് നിന്ന് ചങ്ങരംകുളത്തേക്ക് വരികയായിരുന്ന 'ദേവിക' ബസാണ് നിയന്ത്രണം വിട്ട് സമീപത്തെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയത്. നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയതും ബസിനുള്ളിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചതും.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 291