28 October, 2026 01:18:04 PM
കോഴിക്കോട് കഞ്ചാവ് മിഠായികളുമായി യുപി സ്വദേശി പിടിയിൽ

കോഴിക്കോട്: വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവ് മിഠായികളുമായി ഉത്തർപ്രദേശ് സ്വദേശിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. യു.പിയിലെ ഗൗര സ്വദേശിയായ പിന്റു (31) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 872 ഗ്രാം കഞ്ചാവ് മിഠായികൾ എക്സൈസ് സംഘം പിടിച്ചെടുത്തു. സ്കൂട്ടറിന്റെ സീറ്റിനടിയിലെ രഹസ്യ അറയിലായിരുന്നു ലഹരി മിഠായികൾ ഒളിപ്പിച്ചിരുന്നത്.ഉത്തർപ്രദേശിൽ നിന്നാണ് പ്രതി കഞ്ചാവ് മിഠായികൾ കേരളത്തിലേക്ക് എത്തിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.


