10 November, 2026 01:43:32 PM
കുറ്റ്യാടിയിൽ കാർ വർക്ക്‌ഷോപ്പ് ഉടമയെ സ്ഥാപനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കുറ്റ്യാടി നീലേച്ച് കുന്നിലെ കാർ വർക്ക്‌ഷോപ്പ് ഉടമയെ സ്ഥാപനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൈവേലി സ്വദേശി സനൽ ആണ് മരിച്ചത്. ഇന്ന് രാവിലെ 8: 30 ഓടെയായിരുന്നു സംഭവം. ഏറെക്കാലമായി കുറ്റ്യാടിയിൽ വർക്ക്‌ഷോപ്പ് നടത്തിവരികയായിരുന്നു ഇദ്ദേഹം. മരണ കാരണം വ്യക്തമല്ല. മൃതദേഹം തുടർനടപടികൾക്കായി കുറ്റ്യാടി താലൂക്ക് ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


