21 November, 2026 10:28:35 AM
കരിപ്പൂരില്‍ വയലിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

കൊണ്ടോട്ടി: കരിപ്പൂർ എയർപോർട്ട് റോഡിനോട് ചേർന്ന വയലിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. അരീക്കോട് ചെമ്രക്കാട്ടൂർ സ്വദേശി ഹിദാശ് അലിയാണ് മരിച്ചത്. വയലിൽ അവശനിലയിൽ കണ്ടെത്തിയ യുവാവിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ കരിപ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് മരണകാരണം കണ്ടെത്താനുള്ള നടപടികൾ തുടരുകയാണ്.


