22 November, 2026 07:09:19 PM
കോഴിക്കോട് ബീച്ചിൽ പോപ്കോണിൽ ഉപ്പ് കുറഞ്ഞതിന് തർക്കം; പൊലീസുകാർക്കും തല്ല്

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ പോപ്കോണിൽ ഉപ്പ് കുറഞ്ഞുപോയതിനെച്ചൊല്ലിയുള്ള തർക്കം തല്ലിൽ കലാശിച്ചു.കഴിഞ്ഞ ദിവസം രാത്രി പെട്ടിക്കടയിലെ ജീവനക്കാരും പോപ്കോൺ വാങ്ങാനെത്തിയവരും തമ്മിലുണ്ടായ വാക്കുതർക്കം പിന്നീട് കയ്യാങ്കളിയാവുകയായിരുന്നു. ബഹളം കേട്ട് രംഗം ശാന്തമാക്കാനെത്തിയ സിവിൽ പോലീസ് ഓഫീസർമാരായ കെ. യദു, വിശാഖ് എന്നിവർക്ക് നേരെയും അക്രമമുണ്ടായി.കടയിലെ തൊഴിലാളിയായ ഇർഫാൻ പോലീസുകാരുടെ യൂണിഫോം കോളറിൽ കുത്തിപ്പിടിക്കുകയും കൈകൾ പിടിച്ച് തിരിക്കുകയും ചെയ്തു. അക്രമത്തിന് പിന്നാലെ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ ഇർഫാനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.


