23 October, 2026 09:26:59 AM


കോഴിക്കോട് ആംബുലന്‍സില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു; ഡ്രൈവര്‍ക്കും നഴ്‌സിനും രോഗിക്കും പരിക്ക്



കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടിയിൽ ആംബുലൻസിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. പുതുപ്പാടി സ്വദേശി സുബൈർ ആണ് മരിച്ചത്. പുലർച്ചെ നാല് മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്കും നഴ്സിനും ആംബുലൻസിലുണ്ടായ രോഗിക്കും പരിക്കേറ്റു. അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട ആംബുലൻസ് സമീപത്തെ പോസ്റ്റിലേക്കും ഇടിച്ചുകയറി. സുബൈർ സഞ്ചരിച്ച ബൈക്ക് പൂർണമായും തകർന്ന നിലയിലാണ്. തിരുവമ്പാടിയിലെ ലിസി ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സക്കെത്തിയ ആനക്കാംപൊയിൽ സ്വദേശിയെ ന​ഗരത്തിലേക്കുള്ള ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് ആംബുലൻസ് അപകടത്തിൽപ്പെട്ടത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 296