05 November, 2026 09:39:11 AM
കോഴിക്കോട് വീട്ടിൽ നിർത്തിയിട്ട വാഹനങ്ങൾ കത്തി നശിച്ച നിലയിൽ

കോഴിക്കോട്: കോഴിക്കോട് വീട്ടിൽ നിർത്തിയിട്ട വാഹനങ്ങൾ കത്തി നശിച്ച നിലയിൽ. നല്ലളത്ത് വീട്ടിൽ നിർത്തിയിട്ട രണ്ട് ഇരുചക്ര വാഹങ്ങളാണ് കത്തി നശിച്ചത്. നല്ലളം മന്നത്ത് വീട്ടിൽ സന്തോഷിന്റെ വാഹനമാണ് കത്തിയത്. ഇന്ന് പുലർച്ചെയാണ് സംഭവം


