13 November, 2026 10:56:02 AM


കുഞ്ഞിപ്പള്ളിയിൽ കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് തീപിടിച്ചു



കോഴിക്കോട്: കുഞ്ഞിപ്പള്ളി ദേശീയ പാതയിൽ കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് തീപിടിച്ചു. രാവിലെ ഏഴ് മണിയോടെയാണ് വാഹനം അപകടത്തിൽപ്പെട്ടത്. കർണാടകയിൽ നിന്ന്  ഗുരുവായൂരിലേക്ക് ക്ഷേത്രദർശനത്തിനായി പോകുകയായിരുന്ന തീർഥാടകരാണ് വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് സംശയിക്കപ്പെടുന്നു. അപകടസമയത്ത് കാറിൽ അഞ്ചോളം ആളുകൾ ഉണ്ടായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് മാഹിയിൽ നിന്നും വടകരയിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. തീപിടിത്തത്തിൽ കാർ പൂർണമായും കത്തിനശിച്ചു.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 928