19 October, 2026 08:47:33 PM


മലപ്പുറത്ത് കനത്ത മഴ; മലയോര മേഖലയിൽ മലവെള്ളപ്പാച്ചിൽ



മലപ്പുറം: മലയോര മേഖലയിൽ ശക്തമായ മഴയിൽ മലവെള്ളപ്പാച്ചിൽ. കരുവാരകുണ്ടിൽ പുഴകൾ കരകവിഞ്ഞൊഴുകുന്നു. ​കൽക്കുണ്ട്, മാമ്പറ്റ, കുണ്ടോട പ്രദേശങ്ങളിൽ തോടുകളും പുഴകളും കവിഞ്ഞൊഴുകി. ​മാമ്പറ്റ പുഴയിൽ മലവെള്ളപ്പാച്ചിലിനെ തുടർന്ന് പലയിടത്തും പാലങ്ങൾക്ക് മുകളിലൂടെ വെള്ളം കുത്തിയൊലിച്ചു.പുഴയിൽ കൂറ്റൻ മരങ്ങളും ചെളിയും അടിഞ്ഞുകൂടിയതോടെ ഗതാഗതം പൂർണമായും തടസപ്പെട്ടു. മലമുകളിൽ ഇന്നലെ വൈകീട്ട് ആരംഭിച്ച കനത്ത മഴ ഇന്ന് വൈകീട്ടു വരെ തുടർന്നു. പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 293