18 November, 2026 10:17:24 AM


കോഴിക്കോട് ബീച്ചില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി



കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ബീച്ചില്‍ നടക്കാനെത്തിയവരാണ് ഇന്ന് രാവിലെ ആറോടെ മൃതദേഹം കണ്ടെത്തിയത്. ഇവര്‍ ബീച്ചിലെ സുരക്ഷാ ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. പ്രസവിച്ചതിനുശേഷം ഉപേക്ഷിക്കപ്പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്തെ സിസിടിവി അടക്കം പരിശോധിച്ച് ഉപേക്ഷിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 303