14 November, 2026 11:46:53 AM
കിഴിശ്ശേരിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

മലപ്പുറം: കിഴിശ്ശേരി മുണ്ടംപറമ്പിൽ രണ്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. കൊണ്ടോട്ടി മുണ്ടംപറമ്പിലെ കോളേജ് ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. തമ്മിൽ കൂട്ടിയിടിച്ച രണ്ട് ബസുകളിലും യാത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റവരെ കിഴിശ്ശേരിയിലെയും കൊണ്ടോട്ടിയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.


