23 November, 2026 10:49:13 AM


മുക്കത്ത് കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി



കോഴിക്കോട് : മുക്കത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാരശ്ശേരി തേക്കുംകുറ്റി സ്വദേശി അനീഷാണ് മരിച്ചത്. ഇന്ന് രാവിലെയാണ് കാറിനുള്ളിൽ അനീഷിനെ അബോധാവസ്ഥയിൽ നാട്ടുകാർ പരിശോധിച്ചപ്പോഴാണ് യുവാവിനെ വാഹനത്തിനുള്ളിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് പരിശോധന നടത്തി മരണം സ്ഥിരീകരിച്ചു.

അനീഷിന് അപസ്മാരം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. സംഭവസമയത്ത് കാറില്‍ അനീഷ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. മരണത്തിൽ പ്രാഥമികമായി അസ്വാഭാവികതയില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 299