09 November, 2026 10:50:01 AM
കോഴിക്കോട് പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു

കോഴിക്കോട്: മാവൂർ – കോഴിക്കോട് റോഡിൽ തെങ്ങിലക്കടവിന് സമീപം സിമന്റുമായി പോവുകയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു. റോഡരികിലെ താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. രാവിലെ എട്ടേകാലോടെയാണ് അപകടം സംഭവിച്ചത്. മാവൂർ ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാൻ റോഡരികിലെ വൈദ്യുതി പോസ്റ്റുകളിൽ ഇടിച്ച് നിയന്ത്രണം വിട്ട് റോഡരികിലെ ഇരുപത് മീറ്ററിൽ ഏറെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഈ മേഖലയിൽ വാഹന അപകടങ്ങൾ പതിവെന്ന് നാട്ടുകാർ വ്യക്തമാക്കി.


