24 October, 2026 07:18:19 PM
ചിക്കന്‍ ബിരിയാണിയില്‍ കോഴിത്തൂവല്‍; സാഗര്‍ ഹോട്ടലിനെതിരെ നടപടി

കോഴിക്കോട്: ചിക്കന്‍ ബിരിയാണിയില്‍ കോഴിത്തൂവല്‍ കണ്ടെത്തിയെന്ന പരാതിയെ തുടര്‍ന്ന് കോഴിക്കോട് അരയിടത്തുപാലത്തിന് സമീപമുള്ള സാഗര്‍ ഹോട്ടലിനെതിരെ നടപടി. കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗമാണ് നടപടി സ്വീകരിച്ചത്. വെങ്ങാലി സ്വദേശിയായ റെനീഷ് എന്ന യുവാവിന്റെ പരാതിയിലാണ് കോര്‍പ്പറേഷന്‍, ഹോട്ടലിന് നോട്ടീസ് അയച്ചത്.
കഴിഞ്ഞ ദിവസമാണ് റെനീഷ് സാഗര്‍ ഹോട്ടലില്‍ നിന്ന് ചിക്കന്‍ ബിരിയാണി വാങ്ങിയത്. തുടര്‍ന്ന് ബിരിയാണി പ്ലേറ്റിലേക്ക് മാറ്റുമ്പോഴാണ് ഇറച്ചിയില്‍ കോഴിത്തൂവല്‍ പറ്റിപ്പിടിച്ചിരിക്കുന്നത് കണ്ടത്. ഉടന്‍ തന്നെ റെനീഷ് ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ഹോട്ടല്‍ അധികൃതരോട് വിവരം പറയുകയും ചെയ്തു.


