21 October, 2026 09:58:58 AM


കോഴിക്കോട് പ്ലസ് ടു വിദ്യാർഥി ടെർഫിൽ കുഴഞ്ഞു വീണ് മരിച്ചു



കോഴിക്കോട്: കോഴിക്കോട് പ്ലസ് ടു വിദ്യാര്‍ത്ഥി ടെര്‍ഫില്‍ കുഴഞ്ഞ് വീണ് മരിച്ചു. പയ്യാനക്കല്‍ വലിയതോടി പറമ്പില്‍ ബഷീറിന്റെ മകന്‍ മുഹാദ്( 18) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് മാങ്കാവ് മാനാരിയിലുള്ള ടെര്‍ഫില്‍ കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് ക്രിസ്ത്യന്‍ കോളേജിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്ക് ശേഷം മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 915